Pages
Thursday, 31 March 2022
ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ പുസ്തക പൂരം തുടങ്ങി :- പത്താം ക്ലാസ് പരീക്ഷ കഴിയുന്ന കുട്ടികളുടെ പുസ്തകങ്ങൾ ശേഖരിച്ച് അടുത്ത വർഷം പ്രയോജനപ്പെടുത്തുന്നതിനു വേണ്ടിയുള്ള പദ്ധതിയാണ് പുസ്തക പൂരം . ഓരോ ദിവസവും പരീക്ഷ കഴിയുന്ന മുറക്ക് കുട്ടികൾ പാഠപുസ്തകങ്ങൾ നോട്ട് എന്നിവ പ്രത്യേകം തയ്യാറാക്കിയ ആകർഷകമായ പെട്ടികളിൽ നിക്ഷേപിക്കുന്നു. ഈ പുസ്തകങ്ങൾ വരും വർഷങ്ങളിലെ കുട്ടികൾക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പുസ്തകങ്ങൾ വാങ്ങാൻ സാധിക്കാത്ത സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള കുട്ടികൾക്ക് ഏറെ ആശ്വാസകരമാണ് പ്രസ്തുത പദ്ധതി. കൂടാതെ പരീക്ഷ കഴിഞ്ഞാൽ വഴി നീളെ പുസ്തകങ്ങൾ കീറി കളയുന്ന പ്രവണത അടുത്ത കാലത്ത് കുട്ടികളിൽ കണ്ടുവരുന്നുണ്ട് .ഇത്തരം തെറ്റായ പ്രവണതകൾ ഇല്ലാതാക്കാനും സഹവിദ്യാർത്ഥികളോടുള്ള കരുണയും കരുതലും വളർത്താനും ഇതിലൂടെ സാധിക്കുന്നു...
Subscribe to:
Post Comments (Atom)
No comments:
Post a Comment