ചിത്ര പ്രദർശനം സംഘടിപ്പിച്ചു :- ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ 'എന്റെ കേരളം ചിത്ര പ്രദർശനം' സംഘടിപ്പിച്ചു. വിവിധ മീഡിയകളിൽ കുട്ടികൾ വരച്ച അമ്പതിലേറെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ഫാക്കൽറ്റിയും ടെലിവിഷൻ അവതാരകനുമായ അഖിൽ രാജ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി.സി ശൈലജ അധ്യക്ഷതവഹിച്ചു. ഏ.സി റുബീന, ഇ.പി ജയപ്രകാശ്, ടി.സുനിൽകുമാർ , കെ.പി സുനിൽകുമാർ , പി കെ ബിജു , വി.വി സുനേഷ് ,സി.രജിഷ,ആർ സി ശരണ്യ, കെ.കെ ജയചന്ദ്രൻ ,എൻ. നിഷാന്ത്, യു.കെ പ്രിയേഷ് എന്നിവർ സംസാരിച്ചു . കോഡിനേറ്റർ വി.സി.സീമ സ്വാഗതവും ഗീതിക വർമ്മ നന്ദിയും പറഞ്ഞു.
👍🏻👍🏻👍🏻
ReplyDelete👍👏👏
ReplyDelete