ഓൺ ലൈൻപഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിൻ്റെ ഭാഗമായി 10 D ക്ലാസ്സിലെ കുട്ടികളുടെ വകയായുള്ള സ്മാർട്ട് ഫോൺ രക്ഷിതാക്കളും, കുട്ടികളും ചേർന്ന് പ്രധാനാധ്യാപിക ശ്രീമതി -ശൈലജ ടീച്ചറെ ഏല്പിക്കുന്നു
ഇരിക്കൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 2021 ലെ SSLC പരീക്ഷയിൽ നൂറുമേനി കരസ്ഥമാക്കി. 234 കുട്ടികളാണ് ഈ വര്ഷം പരീക്ഷ എഴുതിയത്. 24 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ ഗ്രേഡ് നേടി.
ഓൺലൈൻ പഠന സൗകര്യമില്ലാത്ത സഹപാഠിക്കായി 10E, F ക്ലാസ്സുകളിലെ പെൺകുട്ടികളുടെ കൂട്ടായ്മ പഠനോപകരണം വാങ്ങി നൽകി.
ഓൺലൈൻ പഠന സൗകര്യമൊരുക്കി : ഇരിക്കൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 94 SSLC ബാച്ചിന്റെ നേതൃത്വത്തിൽ പഠന സൗകര്യമില്ലാത്ത അഞ്ച് കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി. ജില്ലാ പഞ്ചായത്തംഗം എൻ പി ശ്രീധരന്റെ അധ്യക്ഷതയിൽ അഡ്വ. സജീവ് ജോസഫ് എം എൽ എ പദ്ധതി ഉൽഘാടനം ചെയ്തു.