Pages

Tuesday, 5 April 2022

ഇന്ന് നടന്ന യാത്രയയപ്പ് സമ്മേളനവും അനുമോദനവും കണ്ണൂർ ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ:കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടിസി നസീയത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ SCERT ഡയറക്ടർ ഡോ : ആർ. കെ ജയപ്രകാശ് മുഖ്യാതിഥി ആയിരുന്നു. എൻ. പി ശ്രീധരൻ ( ജില്ലാ പഞ്ചായത്ത്‌ മെമ്പർ) ഡോ: കെ പി രാജേഷ് (സീനിയർ ലക്ചർ ഡയറ്റ് ) തുടങ്ങി മഹത്വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. ഈ വർഷം ഇരിക്കൂർ ഹൈസ്കൂളിൽ നിന്നും വിരമിക്കുന്ന കാർത്യായനി ടീച്ചർ, ആത്മജ ടീച്ചർ എന്നിവർക്കുള്ള സ്നേഹോപഹാരം സമർപ്പിച്ചു.

No comments:

Post a Comment