Pages
Friday, 29 April 2022
Wednesday, 13 April 2022
Tuesday, 5 April 2022
ഇന്ന് നടന്ന യാത്രയയപ്പ് സമ്മേളനവും അനുമോദനവും കണ്ണൂർ ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ:കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടിസി നസീയത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ SCERT ഡയറക്ടർ ഡോ : ആർ. കെ ജയപ്രകാശ് മുഖ്യാതിഥി ആയിരുന്നു. എൻ. പി ശ്രീധരൻ ( ജില്ലാ പഞ്ചായത്ത് മെമ്പർ) ഡോ: കെ പി രാജേഷ് (സീനിയർ ലക്ചർ ഡയറ്റ് ) തുടങ്ങി മഹത്വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. ഈ വർഷം ഇരിക്കൂർ ഹൈസ്കൂളിൽ നിന്നും വിരമിക്കുന്ന കാർത്യായനി ടീച്ചർ, ആത്മജ ടീച്ചർ എന്നിവർക്കുള്ള സ്നേഹോപഹാരം സമർപ്പിച്ചു.
Saturday, 2 April 2022
*ഉൾത്തണലിന് ഒരു വഴികാട്ടി;* *വേനൽ വായനയുമായി ഇരിക്കൂർ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ* ഇരിക്കൂർ: വേനലവധിയിൽ വായനയുടെ സാധ്യതകൾ നൽകി ഇരിക്കൂർ ഗവ ഹൈസ്ക്കൂളിൽ നടപ്പാക്കുന്ന വേനൽ വായന സംഘാടനം കൊണ്ട് ശ്രദ്ധേയമാവുകയാണ്. സ്ക്കൂളിലെ വായനക്കൂട്ടത്തിലാണ് ആദ്യഘട്ടത്തിൽ പുസ്തകങ്ങൾ നൽകുന്നത്. എട്ടു പേരുൾപ്പെട്ട ഗ്രൂപ്പുകളാക്കി വായനാനുഭവ ചർച്ചകൾ നടത്തുന്നതിനും സർഗാത്മക രചനകളിൽ പങ്കാളിത്തം നൽകുന്നതിനും ഉള്ള നിരവധി അവസരങ്ങളാണ് ഇതിലുള്ളത്.സാഹിത്യ മേഖലയിൽ കഥകളും അനുഭവക്കുറിപ്പുകളുമാണ് ഇപ്പോൾ സ്കൂൾ ലൈബ്രറി വഴി നൽകുന്നത് .
Subscribe to:
Posts (Atom)